അല്‍ക ലാംബ, ആദര്‍ശ് ശാസ്ത്രി എന്നിവര്‍ പട്ടികയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. ആകെയുള്ള 70 സീറ്റുകളില്‍ 54 എണ്ണത്തിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ എ.എ.പി നേതാവ് അല്‍ക ലാംബ, മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനും ദ്വാരക എം.എല്‍.എയുമായ ആദര്‍ശ് ശാസ്ത്രി എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. ശനിയാഴ്ച വൈകിട്ടാണ് ആദര്‍ശ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
/sathyam/media/post_attachments/CuGBldF6vp8367IltiFi.jpg)
ചാന്ദിനി ചൗക്കില്‍നിന്നാണ് അല്‍ക ലാംബ മത്സരിക്കുക. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത് പട്ടേല്‍ നഗറില്‍നിന്നും മുന്‍ മന്ത്രി അരവിന്ദര്‍ ലവ്ലി ഗാന്ധി നഗറില്‍നിന്നും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് സംഘവിഹാറില്‍ നിന്നാണ് ജനവിധി തേടുന്നത്. ന്യൂഡല്‍ഹിയില്‍ മത്സരിക്കുന്ന അരവിന്ദ് കേജ്രിവാളിന്റെ എതിരാളിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ല. ലക്ഷ്മണ്‍ റാവത്താണ് പട്പര്‍ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോണ്‍ഗ്രസ് എതിരാളി.
നേരത്തെ, ഭരണകക്ഷിയായ എ.എ.പി 70 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ബി.ജെ.പി 54 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. 15 സിറ്റിങ് എംഎല്‍എമാര്‍ക്ക് എ.എ.പി സീറ്റ് നിഷേധിച്ചതോടെയാണ് ആദര്‍ശ് ശാസ്ത്രിയടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ സമീപിച്ചത്. അടുത്ത മാസം എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 11-ന് ഫലം അറിയാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us