ചെന്നൈ: ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ചില കോണ്ടം പരസ്യങ്ങള്‍ അശ്ലീല ചിത്രങ്ങള്‍ പോലെയാണ് തോന്നുന്നതെന്നും ഇവ യുവാക്കളുടെ മനസ്സിനെ സാരമായി ബാധിക്കുന്നുവെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഇത്തരം പരസ്യങ്ങളില്‍ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് സ്ത്രീകളെ ചിത്രീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
/sathyam/media/post_attachments/9fUrLCQF1FcYbEDI7v5t.jpg)
കോണ്ടം, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹരിക്കാനുള്ള മരുന്നുകള്‍, സോപ്പ്, പെര്‍ഫ്യൂം, ഐസ് ക്രീം അടക്കമുള്ള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. രാത്രി 10 മണിക്ക് ശേഷം കോണ്ടം വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വിരുത് നഗറിലെ രാജപാളയം സ്വദേശിയായ സഹദേവരാജയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. ഇത്തരം ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അത് യുവതലമുറയെ സാരമായി ബാധിക്കുന്നുവെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറഞ്ഞത്.
ആക്ഷേപകരമായ രീതിയിലാണ് ഇത്തരം പരസ്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ജസ്റ്റിസുമാരായ ബി പുഗലേന്ധിയും എൻ കിരുബരകനും ചേര്‍ന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ കോടതി വിഷയത്തില്‍ വിവര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും തമിഴ്നാട് വികസന വകുപ്പിനോടും അഭിപ്രായം അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
2017ല്‍ പ്രൈം ടൈമില്‍ കോണ്ടത്തിന്‍റഎ പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് വാര്‍ത്താ വിതരണ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ ആറുമുതല്‍ രാത്രി പത്ത് വരെയായിരുന്നു ഇത്തരം പരസ്യങ്ങള് സംപ്രേക്ഷണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us