കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ഇന്നുമുണ്ടാകില്ല ? സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് ഉറപ്പായതോടെ ഇന്നു നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി കെ സുധാകരന്‍ ! സാധ്യതാ പട്ടികയില്‍ ഇപ്പോഴും ജ്യോതി വിജയകുമാറിന് തന്നെ മുന്‍ഗണന. ജെബി മോത്തറും വിഎസ് ജോയിയും പ്രതീക്ഷയില്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ലെന്ന് സൂചന. ഇന്ന് വൈകുന്നേരം കെപിസിസി പ്രസിഡന്റ് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. 21നാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Advertisment

publive-image

നാളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇടു സ്ഥാനാര്‍ത്ഥികള്‍ രണ്ടു പേരും ഇന്നു പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിങ്കളാഴ്ച പത്രിക നല്‍കും.

നേരത്തെ ഇന്നു വൈകിട്ട് നാലിന് കെ സുധാകരന്‍ ഇന്ദിരാഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണം ഇതോടെ ശക്തമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചകള്‍ നടത്താതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേണ്ടെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡും എത്തി.

എം ലിജുവിന്റെ പേരുമായി കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ലിജുവിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മറ്റുള്ള നേതാക്കള്‍. വിടി ബല്‍റാമിന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും ഇത്തവണ തോറ്റവരെ പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.

വനിതാ-മുസ്ലീം പ്രാതിനിധ്യം പറഞ്ഞ് ജെബി മേത്തറുടെ പേരുമായി ഒരു വിഭാഗം രംഗത്തുണ്ട്. എന്നാല്‍ വനിതാ പ്രാതിനിധ്യമെങ്കില്‍ അത് ജ്യോതി വിജയകുമാറിന് നല്‍കണമെന്നാണ് മറുവിഭാഗം വാദിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ താല്‍പ്പര്യം ജ്യോതിയോടൊപ്പമാണെന്നാണ് സൂചന.

അതിനിടെ ചെറുപ്പക്കാരനെന്ന നിലയില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ പരിഗണിക്കണമെന്ന ആവശ്യവും സജീവമായി പരിഗണിക്കുന്നുണ്ട്.

Advertisment