പൊലീസുകാർക്ക് സിൽവർ ലൈൻ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ അറിയില്ല; കോൺഗ്രസുകാർ വാർത്തയുണ്ടാക്കാൻ വേണ്ടി ശ്രമം നടത്തി; എംപിമാർ കാണിച്ചത് വിവരക്കേടെന്ന് സുരേന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരായ ദില്ലി പൊലീസ് കയ്യേറ്റത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതീവ സുരക്ഷാ മേഖലയിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കാറില്ല.

Advertisment

publive-image

കോൺഗ്രസുകാർ വാർത്തയുണ്ടാക്കാൻ വേണ്ടി ശ്രമം നടത്തി. കോൺഗ്രസ് എംപിമാർ കാണിച്ചത് വിവരക്കേട്. പൊലീസുകാർക്ക് സിൽവർ ലൈൻ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ അറിയില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

സിൽവർ ലൈനിൽ ബിജെപി രാഷ്ട്രീയം നോക്കുന്നില്ല. ജനകീയ പ്രക്ഷോഭങ്ങളെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Advertisment