പെട്രോള്‍ ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും അമിതാഭ് ബച്ചനും അക്ഷയ് കുമാറും പ്രതികരിക്കുന്നില്ല: ഷൂട്ടിങ് തടയുമെന്ന് കോണ്‍ഗ്രസ്

New Update

publive-image

Advertisment

മുംബൈ:പെട്രോള്‍ ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ പ്രതികരിക്കാന്‍ തയ്യറാവാത്തതില്‍ പ്രതിഷേധിച്ച്‌ ഇവരുടെ ഷൂട്ടിങ്ങ് തടയുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോള്‍ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ് കുമാറും പ്രതികരച്ചിരുന്നു. എന്നാല്‍ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കാന്‍ ഇവര്‍ക്ക് ഭയമാണെന്ന് നാന പടോള്‍ ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയാറായില്ലെങ്കില്‍ സിനിമ ചിത്രീകരണത്തിന് അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. അതേസമയം നടന്മാര്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. വിദേശത്തിരുന്നു കൊണ്ട് ചിലര്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കുകയാണെന്നും അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാം കദം ആരോപിച്ചു.

Advertisment