മുന്നണി വിപുലീകരണം മുഖ്യ അജണ്ട; അകന്നുപോയ ന്യൂനപക്ഷത്തെ അടുപ്പിക്കണം ! മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണം. ചിന്തൻ ശിബിരിൽ സമകാലിക രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്ത് കോൺഗ്രസ് ! സാമുദായിക സംഘടനകളുമായി അടുപ്പം തുടരുമ്പോഴും അടിമത്തം വേണ്ട ! നേതാക്കള്‍ ആദര്‍ശം പ്രസംഗിക്കുകയും കയ്യടി വാങ്ങുകയും ചെയ്യുന്നു; താഴെത്തട്ടില്‍ സംഘടനയില്ലെന്ന് മനസിലാക്കണമെന്ന് നേതാക്കളോട് പ്രതിനിധികൾ

New Update

publive-image

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്‌ മുന്നണി വിപുലീകരണം ഉണ്ടാകണമെന്ന് ചിന്തൻ ശിബിറിൽ നേതാക്കൾ. അകന്നുപോയ ക്രൈസ്തവ വോട്ടുകൾ കൂടെ നിർത്താൻ നടപടിയുണ്ടാകണമെന്നും ഗ്രൂപ്പ് ചർച്ചയിൽ ആവശ്യമുയർന്നു.

Advertisment

കേരളാ കോൺഗ്രസ് അടക്കം മുന്നണി വിട്ടത് പേരെടുത്ത് പറഞ്ഞില്ലെങ്കിലും തിരിച്ചടിയായി എന്ന പൊതു വിലയിരുത്തലാണ് ചിന്തൻ ശിബിരിൽ ഉണ്ടായത്. അടിത്തറ തകർന്നാൽ മുന്നണിക്ക് വിജയിക്കാനാവില്ല. ഇത് യാഥാർത്ഥ്യമാണ്.

ഘടകകക്ഷികളെ ശക്തിയനുസരിച്ച് പരിഗണിക്കണം. അമിതമായ പരിഗണന ആപത്താകുമെന്നും നേതൃത്വം ഇക്കാര്യം മനസിലാക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സാമുദായിക സംഘടനകളുമായി അടുപ്പം തുടരണം. പക്ഷേ അടിമത്തം പാടില്ല. അനാവശ്യമായി ഒരു സമൂദായത്തേയും പിണക്കരുതെന്നും നിർദേശമുയർന്നു.

എഐസിസി നിർദേശിച്ച സമയത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കണമെന്നും ചർച്ചകളിൽ അഭിപ്രായം ഉയർന്നു. പ്രാദേശിക തലത്തിൽ പുനസംഘടന വൈകുന്നത് ദോഷമാണെന്നും പ്രതിനിധികൾ പറഞ്ഞു.

ആദ്യദിനം നടന്ന ചര്‍ച്ചയില്‍ നിലവിലെ നേതൃത്വത്തിന്‍റെ ശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. നേതാക്കള്‍ ആദര്‍ശം പ്രസംഗിക്കുകയും കയ്യടി വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ താഴെത്തട്ടില്‍ സംഘടന ശക്തമാക്കാനാണ് നടപടി വേണ്ടത്.

ഇതുണ്ടാകുന്നില്ലെന്നും വിമർശനം ഉയർന്നു. ബിജെപിയാണോ സിപിഎമ്മാണോ മുഖ്യ ശത്രുവെന്ന കാര്യത്തില്‍ ആശയക്കുഴപ്പം മാറ്റണം.

ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ എതിർക്കണം. ദേശീയ നേതാക്കൾ സംസ്ഥാനത്തെത്തുമ്പോൾ സി പി എമ്മിനെതിരെയും സംസാരിക്കണം. ലോക്സഭ തെരഞ്ഞെടുപ്പ് മുമ്പിൽ ഉണ്ടെന്നു കരുതി ആക്രമണം ബിജെപിയിൽ മാത്രം കേന്ദ്രീകരിക്കരുതെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

കെഎസ്‍യു, യൂത്ത് കോൺഗ്രസ്‌ പുനസംഘടന വൈകുന്നത് പാർട്ടിയെ നിർജീവമാക്കുമെന്നും അഭിപ്രായം ഉയർന്നു. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തി.

Advertisment