ഉപതെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ഥി വോട്ടര്‍ക്ക് പണം നല്‍കി, വീഡിയോ പുറത്ത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

കാന്‍പൂര്‍: ഉപതെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ഥി വോട്ടര്‍ക്ക് പണം നല്‍കുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തര്‍പ്രദേശിലെ ഗതംപൂര്‍ മണ്ഡലത്തില്‍ നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനിടെയാണ്  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വോട്ടര്‍ക്ക് പണം നല്‍കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സ്ഥാനാര്‍ഥി പണം നല്‍കുന്നതിന്റെ 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരുഗ്രാമത്തിലെ പ്രചാരണപരിപാടിക്കിടെയാണ് സ്ഥാനാര്‍ഥി പണം നല്‍കുന്നത്. ഇയാള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ട്.

പണം നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വോട്ടര്‍മാരെ സ്വാധിനിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്‌. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി നേതാവാ കൃഷ്ണമുരാരി പറഞ്ഞു.

×