Advertisment

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു; ശശി തരൂരും സമിതിയില്‍; എം.എം. ഹസന്‍ ഇല്ല

New Update

publive-image

Advertisment

ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. യുഡിഎഫ് കൺവീനർ എം.എം. ഹസന്‍ പട്ടികയിലില്ല.

അംഗങ്ങൾ: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ, വി.എം.സുധീരൻ, കെ. മുരളീധരൻ.

പത്തംഗ സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്കും ഈ സമിതിയാണ് നേതൃത്വം നല്‍കുക.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് സമിതി, സ്ഥാനാര്‍ഥി നിര്‍ണയ സമിതി, പ്രചാരണ സമിതി എന്നിവയും ഉടന്‍തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും.

Advertisment