നോട്ട് അസാധുവാക്കിയതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി? കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ്‌

New Update

publive-image

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ നോട്ട് നിരോധനം ഉയര്‍ത്തി കോണ്‍ഗ്രസ്. നോട്ട് നിരോധനം കൊണ്ട് എന്ത് പ്രയോജനമുണ്ടായെന്നും ഇതിനുവേണ്ടി എത്ര തുക ചെലവാക്കിയെന്നും വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്രം പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisment

നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇതുവരെ കര കയറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കുകയെന്ന ലക്ഷ്യം നേടാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.

അസാധു നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആവശ്യമായ പഠനം നടത്താതെയും വിദഗ്ധരുടെ ഉപദേശം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.

Advertisment