ന്യൂ​ഡ​ല്‍​ഹി: കോ​ണ്​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ജൂ​ണി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്തു​ക. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യി​ല്‍ ന​ട​ത്തു​മെ​ന്നും പ്രവൃത്തക സമിതി യോഗത്തിനുശേഷം അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
/sathyam/media/post_attachments/lnLOKXQ1nB9DIrAqbQWy.jpg)
അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​തേ​സ​മ​യം സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ന് ന​ട​ത്ത​ണ​മെ​ന്ന് മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ആ​ന​ന്ദ് ശ​ര്‍​മ, മു​ക​ള്‍ വാസ്നി​ക്, പി. ​ചി​ദം​ബ​രം എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്​ഗ്ര​സി​ന്റെ ശൈ​ലി മാ​റ​ണം. പ​ല​യി​ട​ത്തും കോ​ണ്​ഗ്ര​സി​ന്റെ അ​ടി​ത്ത​റ ഇ​ള​കി​യി​രി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ശോ​ക് ഗെ​ഹ്ലോ​ട്ട്, അ​മ​രീ​ന്ദ​ര്‍ സിം​ഗ്, എ.​കെ. ആ​ന്റ​ണി, താ​രി​ഖ് അ​ന്​വ​ര്‍, ഉ​മ്മ​ന് ചാ​ണ്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് കോ​ണ്​ഗ്ര​സ് അ​ധ്യ​ക്ഷ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ബം​ഗാ​ള്‍, ത​മി​ഴ്നാ​ട്, കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​തി​നു​ശേ​ഷം പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് മ​തി​യെ​ന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ദേ​ശീ​യ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണെ​ന്നും അ​തി​നാ​ല്‍ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ല്‍ ഗാ​ന്ധി​യും വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ജൂ​ണി​ല്‍ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് പ്ര​വൃ​ത്ത​ക സ​മി​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us