Advertisment

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ല. പരസ്യമായി നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നെട്ടോട്ടം !

New Update

publive-image

Advertisment

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരില്ലെന്ന നിലപാട് മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിലാണ് രാഹുല്‍ നിലപാട് അറിയിച്ചത്.

പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പിന്‍ഗാമിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണ്. അത് പാര്‍ട്ടി നിര്‍വ്വഹിക്കണം . ആ പ്രക്രിയയില്‍ താന്‍ ഇടപെടില്ല. തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നതേയില്ല - രാഹുല്‍ വ്യക്തമാക്കി.

ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് രാഹുല്‍ പാര്‍ട്ടിച്ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന സന്ദേശമായിരുന്നു അടുത്ത ദിവസങ്ങളില്‍ വരെ എ ഇ സി സി നല്‍കിയത്.

എന്നാല്‍ അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ആരാകും തന്‍റെ പിൻഗാമിയെന്ന ചോദ്യത്തോടുള്ള പ്രതികരണത്തിലും രാഹുലിന്‍റെ നിലപാടിലെ വ്യക്തം. ആരാകും പുതിയ പ്രസിഡന്‍റെന്ന് തീരുമാനിക്കേണ്ടത് താനല്ല, പാര്‍ട്ടിയാണ്. ആ തീരുമാനത്തിലുള്ള നടപടിക്രമങ്ങളില്‍ ഒരു നിലയ്ക്കും ഭാഗമാകില്ലെന്നും രാഹുല്‍ പറഞ്ഞു.

rahul gandhi
Advertisment