കോണ്‍ഗ്രസ് നേതാവ് രാജീവ് ത്യാഗി അന്തരിച്ചു; മരണത്തിന് തൊട്ടു മുമ്പ് പങ്കെടുത്തത് ചാനല്‍ ചര്‍ച്ചയില്‍; വീഡിയോ

New Update

publive-image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

Advertisment

വീട്ടില്‍ വച്ച് തളര്‍ന്നു വീണ ഇദ്ദേഹത്തെ ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് ഏഴു മണിയോടെയായിരുന്നു മരണം.

മരണത്തിന് തൊട്ടുമുമ്പായി ഇദ്ദേഹം ആജ് തക് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് വൈകിട്ട് അഞ്ച് മുതല്‍ ആറു വരെയായിരുന്നു ചര്‍ച്ച നടന്നിരുന്നത്.

രാജീവ് ത്യാഗി അവസാനമായി പങ്കെടുത്ത ചാനല്‍ ചര്‍ച്ച...

Advertisment