/sathyam/media/post_attachments/ME8xCWV8DGV81CDBgvNQ.jpg)
കോട്ടയം: ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കുമെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിനെതിരെ വ്യാപക വിമര്‍ശനമുന്നയിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ജോസ് കെ. മാണി രാഷ്ട്രീയ വഞ്ചന കാട്ടിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താലാണെന്ന് കെഎസ് ശബരീനാഥന്‍ പറഞ്ഞു. ബാർ കോഴ ആരോപണം ആവിയായെന്നും നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തെന്നുമായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ജോസ് കെ മാണിയെ യൂദാസ് കെ മാണി എന്ന് വിളിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പരിഹാസം.
എന്നാല്‍ ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നപ്പോള്‍ ഒന്നും ഉരിയാടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് വീഡിയോ ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ്. അബു അരീക്കോട് എന്ന ഫേസ്ബുക്ക് പേജിലെ വീഡിയോ ആണ് വൈറലായത്.
ടോം വടക്കനും അബ്ദുള്ളക്കുട്ടിയും ജ്യോതിരാദിത്യ സിന്ധ്യയും ഖുശ്ബുവും അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിച്ചത് ഈ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ കാണാം...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us