Advertisment

കേന്ദ്രത്തിനു പിന്നാലെ സംസ്ഥാനങ്ങളും കൈവിടുന്നു. നായകനില്ലാത്ത കോണ്‍ഗ്രസ് പരീക്ഷണഘട്ടത്തില്‍ ? സോണിയാഗാന്ധിയെ മടക്കിക്കൊണ്ടുവരാനും ശ്രമം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ കനത്ത തിരിച്ചടികള്‍ക്ക് പിന്നാലെ സംസ്ഥാനങ്ങളും കൂടി കോണ്‍ഗ്രസിനെ കൈവിടാന്‍ തുടങ്ങിയതോടെ നായകനില്ലാത്ത കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ! കേന്ദ്രനേതൃത്വത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെ അലട്ടുകയാണ് .

Advertisment

publive-image

തെലങ്കാനയിലെ കടുത്ത പ്രതിസന്ധിക്ക് പിന്നാലെയാണ് കര്‍ണാടകയില്‍ പ്രശ്‌നം രൂക്ഷമായത്. സര്‍ക്കാര്‍ എപ്പോള്‍ താഴെ വീഴും എന്നേ അറിയാന്‍ ബാക്കിയുള്ളൂ.

ഗോവയില്‍ പ്രതിപക്ഷം ഒന്നാകെ ബിജെപിയില്‍ ലയിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന് കരുത്തുറ്റ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നത്.

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടും അവര്‍ വഴങ്ങിയില്ലെന്നാണ് സൂചന .

മുതിര്‍ന്ന നേതാക്കള്‍ വരെ പല തവണ നിര്‍ബന്ധിച്ചിട്ടും രാജിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്ത രാഹുലിന്റെ തീരുമാനം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ പ്രസിഡന്റിനെ തീരുമാനിക്കാന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് സോണിയയെ ഇടക്കാലത്തേക്കെങ്കിലും തിരിച്ചു കൊണ്ടുവരിക എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. എന്നാല്‍ രാഹുല്‍ഗാന്ധി അതിനും സമ്മതമല്ല . ഗാന്ധി കുടുംബത്തില്‍ നിന്നും ആരും വേണ്ടെന്ന നിലപാടിലാണ് രാഹുല്‍ .

rahul gandhi aicc
Advertisment