'കൈപ്പത്തി'ക്ക് വോട്ടുകിട്ടില്ലത്രെ ! മീനച്ചിലില്‍ പന്ത്രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് - ജോസ് വിഭാഗം വിമതര്‍. എതിര്‍ത്ത് കോണ്‍ഗ്രസ് ! യോഗം അലസി പിരിഞ്ഞു !

New Update

publive-image

Advertisment

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തെ ചൊല്ലി വാര്‍ഡ് കണ്‍വന്‍ഷനില്‍ തര്‍ക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ്-ജോസ് വിഭാഗത്തില്‍നിന്നും യുഡിഎഫുമായി സഹകരിക്കുന്ന വിമത വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം.

12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്നായിരുന്നു ജോസ് വിഭാഗം വിമതരുടെ ആവശ്യം. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 36 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.

ഇതു ചൂണ്ടിക്കാട്ടിയാണ് വിമതര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതേ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ യോഗം പിരിയുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനപിന്തുണ കുറച്ചുകാണിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഒരുതരത്തിലും വകവച്ചുകൊടുക്കില്ലെന്നാണ് പ്രാദേശിക നേതൃ‍ത്വം അറിയിച്ചത്.

pala news
Advertisment