Advertisment

കെപിസിസി ഭാരവാഹികളില്‍ ആധിപത്യം വിശാല ഐ ഗ്രൂപ്പിന് ! ഐ ഗ്രൂപ്പെന്ന പേരുണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ സ്വന്തം അനുയായികള്‍ നാലു പേര്‍ മാത്രം ! വൈസ്പ്രസിഡന്റാ്ക്കണമെന്ന് ചെന്നിത്തല പറഞ്ഞ പിടി അജയമോഹനെ നിര്‍വാഹക സമിതിയില്‍ പോലും പരിഗണിച്ചില്ല. ഉമ്മന്‍ചാണ്ടിക്ക് അഞ്ചും തിരുവഞ്ചൂരിന് ഒന്നും അടക്കം എ ഗ്രൂ്പ്പിന് ആറു പ്രതിനിധികള്‍. ജനറല്‍ സെക്ട്രറിമാരില്‍ ഭൂരിഭാഗവും കെസിവേണുഗോപാലിന്റെ അടുപ്പക്കാര്‍ ! കെ സുധാകരന്റെ ഇഷ്ടക്കാരന്‍ കെ ജയന്തിന് സംഘടനാ ചുമതല കിട്ടിയേക്കും. തരൂരിനും മുരളീധരനും ഒന്നു വീതം പ്രാതിനിധ്യം. പ്രതിപക്ഷ നേതാവിന്റെ ശുപാര്‍ശയില്‍ രണ്ടു വൈസ് പ്രസിഡന്റുമാര്‍ ! അറിയാം കോണ്‍ഗ്രസ് ഭാരവാഹി പട്ടികയിലെ ഗ്രൂപ്പ് വീതം വയ്പ്പ്‌

New Update

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിലെ പുതിയ ഭാരവാഹികളെ ഗ്രൂപ്പടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ വിശാല ഐ ഗ്രൂപ്പിന് നേട്ടം. ഭൂരിഭാഗം നേതാക്കളും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇവരില്‍ പലരും ഐ ഗ്രൂപ്പിലെ പല നേതാക്കളുടെ നോമിനികളായതിനാല്‍ ഇതിന്റെ ഗുണം ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല.

Advertisment

publive-image

ജനറല്‍ സെക്രട്ടറിമാരില്‍ ഉമ്മന്‍ചാണ്ടി വിഭാഗം എ ഗ്രൂപ്പിന് അഞ്ചു പേരും തിരുവഞ്ചൂര്‍ വിഭാഗത്തിന് ഒന്നും രമേശ് ചെന്നിത്തലയ്ക്ക് നാലും നേതാക്കളെ കിട്ടി. കെസി വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവര്‍ എട്ടു പേരാണ് ജനറല്‍ സെക്രട്ടറിമാര്‍.

നേരത്തെ പാര്‍ട്ടി വിട്ടുപോയ കോഴിക്കോട്ടെ കെ.ജയന്തിന്, ജനറല്‍ സെക്രട്ടറി പദവി നല്‍കിയത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയിലാണ്. ജയന്തിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സംക്രട്ടറിയാക്കുമന്നൊണ് സൂചന.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിക്കാതെ വിട്ടുനിന്നതിനാല്‍ ജയന്തിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാറും എംപി എംകെ രാഘവനും ആവശ്യപ്പെട്ടിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനെയൊക്കെ മറിടന്നാണ് കെ സുധാകരന്‍ ജയന്തിനെ ജനറല്‍ സെക്രട്ടറിയാക്കിയത്.

ശശി തരൂരിന്റെ നോമിനിയായി ജി.എസ് ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പിന്തുണയില്‍ പിഎ സലീം, കെ മുരളീധരന്‍ നിര്‍ദേശിച്ച മരിയാപുരം ശ്രീകുമാര്‍ എന്നിവര്‍ക്കും ജനറല്‍ സെക്രട്ടറി പദവി കിട്ടി. എസ് അശോകന്‍, എഎ ഷുക്കൂര്‍ എന്നിവരടക്കമുള്ളവരാണ് ചെന്നിത്തലയുടെ നോമിനികള്‍.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഗ്രൂപ്പും പ്രതിപക്ഷ നേതാവും സ്ഥാനങ്ങള്‍ പങ്കിട്ടു. ശക്തനും സജീന്ദ്രനും ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍യില്‍ പദവിയിലെത്തി. വിടി ബല്‍റാം, വിജെ പൗലോസ് എന്നിവരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു മുമ്പോട്ടുവച്ചത്.

congress
Advertisment