ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, February 27, 2021

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നടക്കുന്ന കോണ്‍ഗ്രസ്-ഇടത് സഖ്യ റാലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ അടിസ്ഥാനത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് രാപുലിന്റെ പിന്മാറ്റം എന്നാണ് വിവരം. മാര്‍ച്ച്‌ ഒന്ന് വരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്നാണ് പുതിയ വിവരം.

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒരുമിച്ചാണ് നേരിടുന്നത്. സഖ്യ ധാരണ പ്രകാരം 193 സീറ്റുകളിലെ 101 ല്‍ ഇടതു പാര്‍ട്ടികളും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും.

എന്നാല്‍ കേരളത്തില്‍ ഇടത്-കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇടതുപക്ഷവും കോണ്‍ഗ്രസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഈ സാഹചര്യത്തില്‍ ബംഗാളില്‍ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണായുധമാക്കി എടുക്കുമെന്ന സൂചനയുമുണ്ട്. അതിനെ തടയാന്‍ കൂടിയാണ് രാഹുലിന്റെ പിന്മാറ്റം. അതേസമയം ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരട്ടമാണ് നടക്കുന്നത്.

 
×