മോദി സര്‍ക്കാര്‍ സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റിനേയും പ്രതികാര നടപടികള്‍ക്കുള്ള വകുപ്പായി മാറ്റി; ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണെന്ന് രണ്‍ദീപ് സുര്‍ജേവാല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ഡല്‍ഹി : മോദി സര്‍ക്കാര്‍ സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനേയും പ്രതികാര നടപടികള്‍ക്കുള്ള വകുപ്പായി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

‘മറ്റ് സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഈ കേസിനെ കൂട്ടു പിടിക്കുകയാണ്. കോണ്‍ഗ്രസ് ചിദംബരത്തിനൊപ്പമുണ്ട്.’

പ്രതികാര നടപടി എന്നതില്‍ കുറഞ്ഞതൊന്നും ചിദംബരത്തിന്റെ അറസ്റ്റിലില്ലെന്നും സുര്‍ജേവാല പറഞ്ഞു.

സാമ്പത്തികരംഗം അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, വ്യവസായ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തൊഴില്‍ വെട്ടികുറയ്ക്കുമ്പോള്‍ പൊതു ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള അടവാണ് ചിദംബരത്തിന്റ അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×