ഡിഎംകെയെ വിമര്‍ശിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

New Update

publive-image

ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡണ്ട് കരാട്ടെ ത്യാഗരാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ത്യാഗരാജനെതിരായ നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

Advertisment

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ഡിഎംകെ നേതാവ് കെ എന്‍ നെഹ്‌റു നടത്തിയ വിവാദ പരാമര്‍ശത്തിന് കരാട്ടെ ത്യാഗരാജന്‍ നല്‍കിയ മറുപടിയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ടതും ത്യാഗരാജനെ സസ്‌പെന്‍ഡ് ചെയ്തതും.’ഡിഎംകെ സഖ്യം ഇല്ലെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാനാകും’ എന്നായിരുന്നു ത്യാഗരാജന്റെ പ്രതികരണം.

‘കോണ്‍ഗ്രസിനെ എത്ര നാള്‍ കൊണ്ടുനടക്കാനാണ്. എത്ര നാളായി ഈ പല്ലക്ക് ചുമക്കുന്നു. നാളെയും ഇത് ചെയ്യാന്‍ സ്റ്റാലിന്‍ പറഞ്ഞാല്‍ ചെയ്യണം. ചെയ്യാതിരിക്കാനാകില്ല’ എന്നായിരുന്നു കോണ്‍ഗ്രസിനെതിരെ ഡിഎംകെ നേതാവ് കെ എന്‍ നെഹ്‌റു നടത്തിയ വിവാദ പരാമര്‍ശം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ പേരില്‍ ഡിഎംകെയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍.

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയായിരിക്കുന്നതിനിടെയാണ് പുതിയ നടപടി.

Advertisment