അതിക്രമിച്ചുകടന്ന് പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചു; കോൺഗ്രസ് എം.എൽ.എയ്ക്ക് പിഴശിക്ഷ

New Update

publive-image

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നശിപ്പിച്ച കോൺഗ്രസ് എംഎൽഎയ്ക്ക് പിഴ വിധിച്ച് ഗുജറാത്ത് കോടതി. 2017ൽ പ്രതിഷേധസമരത്തിനിടെയാണ് സംഭവം. സംഭവത്തിൽ കോടതി വാംസദായിൽ നിന്നുള്ള എംഎൽഎ ആനന്ദ് പട്ടേലിനാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുവാൻ എംഎൽഎ തയ്യാറായില്ലെങ്കിൽ ഏഴ് ദിവസം ജയിൽ ശിക്ഷ ലഭിക്കും.

Advertisment

നവ്‌സാരിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് കേസിൽ വിധി പറഞ്ഞത്. കാർഷിക സർവകലാശാലയിൽ നടന്ന വിദ്യാർഥി സമരത്തിനിടെയാണ് സംഭവം. വിസിയുടെ ചേംബറിൽ കയറി പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ആറ് പേർക്കെതിരെയാണ് കേസ് എടുത്തത്. എംഎൽഎ അടക്കമുള്ളവർ വിസിയുടെ ഓഫീസിൽ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കേസ്.

കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക്് നൽകണമെന്ന് വാദിഭാഗം കോടതിയിൽ പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷയായ 500 രൂപയും മൂന്ന് മാസംജയിൽ ശിക്ഷയും നൽകണമെന്നായിരുന്നു ആവശ്യം അതേസമയം രാഷ്ട്രീയ വിരോധമാണ് പരാതിക്ക് പിന്നിൽ എന്ന് കോ്ൺഗ്രസ് പറയുന്നു.

Advertisment