തൃശ്ശൂർ: സംയുക്ത സേനാ മേധാവ് ബിബിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജവാൻ എ പ്രദീപിന്റെ കുടുംബത്തിന് സർക്കാർ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രദീപിന്റെ ഭാര്യക്ക് ക്ലാസ് 3 ലോ അതിനു മുകളിലോ ഉള്ള തസ്തികയിൽ നിയമനം നൽകും.
/sathyam/media/post_attachments/gRZjbKbTcoQH8azKtTJz.jpg)
തൃശൂർ ജില്ലയിൽ തന്നെ നിയമനം നൽകും. തുക നിശ്ചയിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ കുടുബാം​ഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള മന്ത്രി സഭ തീരുമാനം അദ്ദേഹം കുടുംബാം​ഗങ്ങളെ രേഖാമൂലം അറിയിച്ചു.
ഭാര്യക്ക് ജോലി നൽകുന്നതിന് പുറമേ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പ്രദീപിന്റെ അച്ഛന് ചികിത്സാ സഹായമായി 3 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോ​ഗം തീരുമാനമെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us