/)
ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ മനുഷ്യമൂത്രത്തിൽ നിന്ന് ഇഷ്ടിക നിർമ്മിക്കാനുള്ള പരീക്ഷണം വളരെ വിജയകരമായി നടത്തിയിരിക്കുന്നു.
മണലും മൂത്രവും സംയോജിപ്പിച്ചു സാമാന്യ അന്തർരീക്ഷതാപത്തിൽ നിർമ്മിച്ചെടുത്ത ഇഷ്ടികകൾ സാധാരണ മണ്ണിൽ നിർമ്മിച്ച് ചൂളയിൽ വേവിച്ചെടുക്കുന്ന ഇഷ്ടികയുടെ 80% വരെ ഗുണമേന്മയുള്ളവയാണ്. ഇഷ്ടികനിർമ്മാണത്തിൽ ചൂളയിൽ നിന്നുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് മൂലമുള്ള അന്തരീക്ഷ മലിനീകരണവും ദുർഗന്ധവും ഒഴിവാകുകയും ചെയ്യുന്നു.
/)
ഇഷ്ടിക നിർമ്മിക്കാനായി ആദ്യം മൂത്രം ശേഖരിച്ചശേഷം അത് ജൈവ പ്രക്രിയവഴി കട്ടിയാകാനായി വയ്ക്കപ്പെടുന്നു . ഇത് കടലിൽ പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്ന അതേ പ്രക്രിയക്ക് സമാനമാണ്.
മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചശേഷം അത് കാൽസ്യം കാർബണേറ്റായി മാറ്റി സിമന്റും മണലുമായി കൂട്ടിച്ചേർത്താണ് ഉറപ്പും ബലവുമുള്ള ഇഷ്ടിക നിർമ്മിക്കുന്നത്
ഇഷ്ടികച്ചൂളയിൽ 1400 ഡിഗ്രി സെൽഷ്യസിൽ വെന്തുകിട്ടുന്ന ഇഷ്ടികയുടെ അതേ ബലമാണ് മൂത്രം കൊണ്ടു നിർമ്മിക്കുന്ന ഇഷ്ടികയ്ക്കുമുള്ളതെന്നാണ് അവരുടെ അവകാശവാദം.
/)
ഇത്തരം ബയോ ബ്രിക്‌സുകൾ ഏതു അന്തരീക്ഷ താപനിലയിലും പല രൂപത്തിലായി നിർമ്മിക്കാവുന്നതാണ്. ഒരു ഇഷ്ടിക നിർമ്മിക്കാനുള്ള മനുഷ്യമൂത്രത്തിന്റെ അളവ് 25 മുതൽ 30 ലിറ്റർ വരെയാണ്. ഒരു കിലോ വളം നിർമ്മിക്കാനും ഇത്രയും അളവിൽ മൂത്രം ആവശ്യമാണ്. ഒരു വ്യക്തി ഒരു സമയം 200 മുതൽ 300 മില്ലീ ലിറ്റർ വരെയുള്ള അളവിലാണ് മൂത്രമൊഴിക്കുന്നത്.അതായത് ഒരു ഇഷ്ടിക നിർമ്മിക്കാൻ ഒരു വ്യക്തി ശരാശരി 100 തവണ മൂത്രമൊഴിക്കണം എന്ന് സാരം.
/)
മൂത്രത്തിൽ നിന്നും അമോണിയാ ഗന്ധം ഇഷ്ടികനിർമ്മാണ ബയോ പ്രോസസ്സ് വഴി 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ഇല്ലാതാകുന്നു. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നുമില്ല. ആദ്യപ്രോസസിൽത്തന്നെ മൂത്രത്തിലെ അപകടകാരികളായ ബാക്ടീരിയകളെ ഉന്നത പി.എച് പ്രോസസ് വഴി നശിപ്പിച്ചുകളയുകയും ചെയ്യുന്നു.
/)
കേപ്‌ടൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ ഡോക്ടർ സാൻഡിലിന്റെ അഭിപ്രായത്തിൽ മൂത്രത്തിൽ നിന്നുള്ള ഇഷ്ടികനിർമ്മാണത്തിന്റെ വിജയം മനുഷ്യ മലം ഉപയോഗപ്രദമാകാനുള്ള വിവിധ പരീക്ഷങ്ങൾക്കുള്ള നാന്ദികുറിക്കലാണെന്നാണ്.