തമിഴ്‌നാട്ടില്‍ കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു

New Update

publive-image

ചെന്നൈ: ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.

Advertisment

തട്ടിയെടുത്ത ലോറി മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തി. ഒരു കാർ ലോറിക്ക് കുറുകെ നിർത്തിയിട്ടായിരുന്നു കവർച്ച. കാർ മുന്നിൽവന്നതോടെ ലോറി റോഡിൽ നിർത്തി. തുടർന്ന് കാറിലുണ്ടായിരുന്നവർ ലോറിയിൽ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ചു. ഇരുവരെയും കെട്ടിയിട്ട് റോഡരികിൽ തള്ളി. പിന്നാലെ കവർച്ചാസംഘം ലോറിയുമായി കടന്നുകളയുകയായിരുന്നു.

Advertisment