/sathyam/media/post_attachments/H510uCUpZwPoXcIo4UBl.jpg)
കൊല്ലപ്പള്ളി: കടനാട് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ കൊല്ലപ്പള്ളി കണ്ടയ്ൻമെൻറ് സോണായി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടതായി കടനാട് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ രാജു അറിയിച്ചു.
ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊല്ലപ്പള്ളിയിൽ ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യമായി പിറത്തിറങ്ങുന്നതും നിരോധിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജുവിൻ്റെയും വാർഡ് മെമ്പർ ജെയ്സൺ പുത്തൻ കണ്ടത്തിൻ്റെയും നേതൃത്വത്തിൽ കൊല്ലപ്പള്ളി ടൗണിൽ അണു നശീകരണ പ്രവർത്തനങ്ങൾ നടത്തി.