ഡെറാഡൂണ്‍: റിപ്പബ്ലിക്ക് ദിനത്തിന്റെ സപ്തതി നിറവില്‍ നില്‍ക്കുമ്പോള്‍ ഭരണഘടന മുറുകെപിടിച്ചും പൊതുനിരത്തില്‍ ഉയര്‍ത്തിയും അസാധാരണമായ പ്രതിഷേധങ്ങള്‍ക്കാണ് കുറുച്ചുനാളുകളായി ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.
/sathyam/media/post_attachments/yhDwUfvlS65sUX9sO3Cm.jpg)
എന്നാല്‍, ഇന്ത്യന്‍ ഭരണഘടന ആദ്യമായി അച്ചടിച്ച രണ്ടു പ്രസ് മെഷീനുകള്‍ ഒരു വര്‍ഷം മുന്‍പു പൊളിക്കാനായി ആക്രിവിലയ്ക്ക് തൂക്കിവിറ്റു എന്ന വാര്‍ത്ത രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ ഗ്രന്ഥം, കോടിക്കണക്കായ ഇന്ത്യക്കാരുടെ ജീവിതങ്ങളെ അത്രമേല്‍ സ്വാധീനിച്ച ഒരു മാര്‍ഗരേഖ, എത്രയോ വട്ടം പാര്‍ലമെന്റിലും, പല സമരങ്ങളിലും എടുത്തുദ്ധരിക്കപ്പെട്ട വരികള്‍... അതൊക്കെ അച്ചടിച്ച പ്രസ്സ് എന്ന നിലയില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ എത്രയോ മഹത്വമുള്ള, നമ്മുടെ മ്യൂസിയങ്ങളില്‍ വരും തലമുറക്ക് കാണാന്‍ വേണ്ടി കാത്തുസൂക്ഷിക്കേണ്ട അമൂല്യമായൊരു പുരാവസ്തു, അതാണ് വെറും ആക്രിവിലയ്ക്ക് തൂക്കിവിറ്റിരിക്കുന്നത്.
ഭരണഘടനയുടെ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കയ്യെഴുത്തുപ്രതിയില്‍നിന്ന് 1000 കോപ്പികളാണ് അന്ന് അച്ചടിച്ചത്. ഫോട്ടോലിത്തോഗ്രാഫിക് റീപ്രൊഡക്ഷന്‍ എന്ന സാങ്കേതികവിദ്യയില്‍ പുനഃസൃഷ്ടിക്കുകയായിരുന്നു ചെയ്തത്. ആദ്യം അച്ചടിച്ച കോപ്പി, ഹാന്‍ഡ് ബൈന്‍ഡ് ചെയ്ത് നോര്‍ത്തേണ്‍ പ്രിന്റിംഗ് ഓഫിസില്‍ ഭദ്രമാണെങ്കിലും അച്ചടിക്കാന്‍ ഉപയോഗിച്ച രണ്ടു പ്രസുകളും ആക്രവിലയ്ക്ക് തൂക്കിവിറ്റു. ഇന്ത്യന്‍ ജനതയുടെ 'വിശുദ്ധ ഗ്രന്ഥം' അച്ചടിക്കാന്‍ ഉപയോഗിച്ച പ്രസിന് കച്ചവടക്കാരന്‍ ഇട്ട വില ഒന്നരലക്ഷം രൂപയാണ്.
/sathyam/media/post_attachments/ZZ2Mn9trOEvEdOUGGl0Z.jpg)
സോവെറിന്‍, മൊണാര്‍ക്ക് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ രണ്ടു പ്രസ്സുകള്‍ അന്ന് യുകെയിലെ പ്രസിദ്ധമായ RW ക്രാബ് ട്രീ എന്ന കമ്പനിയാണ് സപ്ലൈ ചെയ്തത്. കൈകൊണ്ട് തയ്യാറാക്കപ്പെട്ട ഒരു മാസ്റ്റര്‍ കോപ്പിയില്‍ ിന്ന് ആയിരം കോപ്പികള്‍ ഫോട്ടോലിത്തോഗ്രാഫിക് റീപ്രൊഡക്ഷന്‍ എന്ന സാങ്കേതികവിദ്യയില്‍ പുനഃസൃഷ്ടിക്കുകയായിരുന്നു ചെയ്യപ്പെട്ടത്. അന്ന് ആ പ്രക്രിയക്ക് ഉപയോഗിച്ച ലിത്തോഗ്രാഫിക് പ്ലേറ്റുകളും ആക്രിവിലക്ക് എന്നേ വിറ്റൊഴിവാക്കിക്കളഞ്ഞു എന്നാണ് അതിന്റെ ഉടമസ്ഥാവകാശം കയ്യിലുണ്ടായിരുന്ന സര്‍വേ ഓഫ് ഇന്ത്യ (SoI)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us