പ​രാ​തി​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്ന് വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 24, 2021

തി​രു​വ​ന​ന്ത​പു​രം: വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍. പ​രാ​തി​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു.

വി​ളി​ച്ച​യാ​ളു​ടെ ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ അ​വ്യ​ക്ത​ത ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് കാ​ര​ണ​മാ​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍ സം​ഭ​വം പെ​രു​പ്പി​ച്ചു കാ​ട്ടു​ക​യാ​ണെ​ന്നും ജോ​സ​ഫൈ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ജോ​സ​ഫൈ​നെ​തി​രെ ടി. ​പ​ത്മ​നാ​ഭ​ന്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.87 വ​യ​സു​ള്ള വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച​ത് വ​ള​രെ ക്രൂ​ര​മാ​യി​പ്പോ​യെ​ന്ന് പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു. ദ​യ​യും സ​ഹി​ഷ്ണു​ത​യും ഇ​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​യി​രു​ന്നു. കാ​റും വ​ലി​യ ശ​മ്ബ​ള​വും ന​ല്‍​കി ഇ​വ​രെ നി​യ​മി​ച്ച​തെ​ന്തി​നെ​ന്ന് പ​ത്മ​നാ​ഭ​ന്‍ ചോ​ദി​ച്ചു.

×