കൊറോണ ഭീതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 2, 2020

ലക്നൗ: ഉത്തര്‍പ്രദേശിലെ നകൂറില്‍ കോവിഡ് 19 രോ​ഗ ഭീതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. കൊറോണ വൈറസിനെ ഭയമെന്നാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ച്‌ നാളായി ഇയാള്‍ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.

അതേസമയം, കോവിഡ് ബാധിതനെന്ന പേരില്‍ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്.

×