ഹൈദരാബാദ് : പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൊറോണയുടെ രൂപത്തില്‍ കാര്‍ പുറത്തിറക്കിയിരിക്കുകയാണ് ഒരു ഹൈദരാബാദുകാരന്‍.
കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഒരു കാറാണ് ഹൈദരാബാദ് സ്വദേശിയായ കെ സുധാകര്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊറോണ കാര്‍ സുധാകര്‍ പുറത്തിറക്കിയത്. കൊറോണ വൈറസിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ആളുകളോട് വീടുകളില്‍ തന്നെ ഇരിക്കാനും ഈ കാറിലൂടെ ആഹ്വാനം ചെയ്യുകയാണ് സുധാകര്‍.
/sathyam/media/post_attachments/comwH3EQMSh4t0EHwctt.jpg)
ഗൗരവമേറിയ സാമൂഹ്യ പ്രശ്‌നത്തില്‍ സമൂഹത്തിന് ഒരു മികച്ച സന്ദേശം നല്‍കാനാണ് ശ്രമം. 100 സിസി എഞ്ചിനില്‍ ഒരൊറ്റ സീറ്റ് മാത്രമുള്ള കാറിന് ആറ് വീലുകളും ഫൈബറില്‍ തയാറാക്കിയ ബോഡിയുമാണുള്ളത്.
പത്ത് ദിവസം കൊണ്ടാണ് സുധാകര്‍ ഈ കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 40 കിലോമീറ്ററാണ് കൊറോണ കാറിന്റെ പരമാവധി വേഗത. കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാര്‍ ഇതിനകം വാഹനപ്രേമികളും ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. കൊവിഡ് 19 ഏതുവിധേനയും തടയണം, അതിനായി സാമൂഹിക അകലം പാലിക്കണം.
ഈ സന്ദേശമാണ് കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാറിന്റെ നിര്‍മാണത്തിലൂടെ ലക്ഷ്യമിട്ടതെന്നു സുധാകര്‍ വ്യക്തമാക്കി. രാജ്യമാകെ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി തന്റെ കാര്‍ ഹൈദരാബാദ് പോലീസിനു നല്‍കാനാണ് സുധാകറിന്‍റെ പദ്ധതി.