ആശങ്ക ഒഴിയാതെ...ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു; മരണസംഖ്യ അഞ്ച് ലക്ഷം കടന്നു.

New Update

publive-image

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. പുതുതായി 106917 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,053,862 ആയി.

Advertisment

മരണസംഖ്യയും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 2917 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ അഞ്ച് ലക്ഷം കടന്നു . നിലവില്‍  500,183 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധിതരുടെ നാലിലൊന്ന് ഭാഗവും അമേരിക്കയിലാണ്. 2582008 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. 127973 പേര്‍ യുഎസില്‍ മരിച്ചത്. പുതുതായി സ്ഥിരീകരിച്ചത് 29051 കേസുകളും 333 മരണവും.

ബ്രസിലീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1284214 ആയി. 56197 പേരാണ് രാജ്യത്ത് മരിച്ചത്. റഷ്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമത്. 627646 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് ബാധിച്ചത്. 8969 പേര്‍ മരിച്ചു.

529331 കൊവിഡ് ബാധിതരുള്ള ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ നാലാമതാണ്. 16103 പേരാണ് രാജ്യത്ത് മരിച്ചത്.

യുകെയില്‍ 310250 പേര്‍ക്കും സ്‌പെയിനില്‍ 295549 പേര്‍ക്കും പെറുവില്‍ 272364 പേര്‍ക്കും ചിലിയില്‍ 267766 പേര്‍ക്കും ഇറ്റലിയില്‍ 240136 പേര്‍ക്കും ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്.

Advertisment