പ്രധാന കോവിഡ്​ ആശുപത്രിയായ ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ്; 56 ജീവനക്കാര്‍ ക്വാറന്‍റീനില്‍

New Update

ഡല്‍ഹി: തലസ്ഥാനത്തെ പ്രധാന കോവിഡ്​ ആശുപത്രിയായ ലോക്​നായക്​ ജയ്​പ്രകാശ്​ നാരായണ്‍ (എല്‍.എന്‍.ജെ.പി)ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ്​ സ്ഥിരീകരിച്ചു,, ആശുപത്രി ജീവനക്കാര്‍ക്കിടെ നടത്തിയ പരിശോധനയിലാണ്​ ഡയറ്റീഷ്യന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്. 56 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്​തു.

Advertisment

publive-image

കൂടാതെ ഡയറ്റീഷ്യന്‍ മെസ്സുമായി നേരിട്ട്​ പ്രവര്‍ത്തിക്കുന്നതിനാല്‍ ആശുപത്രി അടുക്കള താല്‍ക്കാലികമായി അടച്ചതായി മെഡിക്കല്‍ സൂപ്രണ്ട്​ ഡോക്​ടര്‍ ജെ.സി പാ​​സേയ്​ അറിയിച്ചു,, വീടുകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്​ കാന്‍റീനുകളില്‍ നിന്നായി രോഗികള്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നുണ്ട്​.

കഴിഞ്ഞ ദിവസങ്ങളിൽ ഡല്‍ഹി ജഹാന്‍ഗീര്‍പുരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലുള്ള 14 ഡോക്​ടര്‍മാര്‍ക്കും നഴ്​സുമാര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു ,ഡല്‍ഹിയില്‍ 2,376 പേര്‍ക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 50 പേര്‍ മരിക്കുകയും ചെയ്​തിരുന്നു.

covid 19 corona virus
Advertisment