ലോകപ്രശസ്തനായ ഇന്ത്യന്‍ പാചകവിദഗ്ധൻ ഫ്ലോയ്ഡ് കാര്‍ഡോസ് കൊറോണ രോഗം ബാധിച്ച്‌ യു.എസ്സില്‍ മരിച്ചു

New Update

മുംബൈ: ലോകപ്രശസ്തനായ ഇന്ത്യന്‍ പാചകവിദഗ്ധനും പ്രശസ്ത ഭക്ഷ്യശൃംഖലയായ ബോംബെ കാന്റീനിന്റെ ശില്പികളിലൊരാളുമായ ഫ്ലോയ്ഡ് കാര്‍ഡോസ് (59) കൊറോണ രോഗം ബാധിച്ച്‌ യു.എസ്സില്‍ മരിച്ചു. ഈ മാസമാദ്യം മുംബൈയിലുണ്ടായിരുന്ന കാര്‍ഡോസിന്റെ വിരുന്നില്‍ ഇരുനൂറോളം ആളുകള്‍ പങ്കെടുത്തിരുന്നു എന്നത് മഹാരാഷ്ട്രയിലെ ഉന്നതതലങ്ങളില്‍ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്.

Advertisment

publive-image

മുംബൈയില്‍ മാര്‍ച്ച്‌ ഒന്നിനാണ് ബോംബെ കാന്റീനിന്റെ അഞ്ചാംവാര്‍ഷികവിരുന്ന് നടന്നത്. ബോംബെ കാന്റീനിന്റെ ഉടമകളിലൊരാളും പാചകവിഭാഗം മേധാവിയുമായ കാര്‍ഡോസ്‌തന്നെയാണ് വിരുന്നൊരുക്കിയത്. അതുകഴിഞ്ഞ് മാര്‍ച്ച്‌ എട്ടിന് അദ്ദേഹം മുംബൈയില്‍നിന്ന് ഫ്രാങ്ക്ഫുര്‍ട്‌ വഴി ന്യൂയോര്‍ക്കിലെത്തി. മാര്‍ച്ച്‌ 18-നാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം മരണമടഞ്ഞകാര്യം ബുധനാഴ്ചയാണ് ബോംബെ കാന്റീനിന്റെ ഉടമസ്ഥകമ്ബനിയായ ഹംഗര്‍ ഇന്‍കോര്‍പ്പറേറ്റഡ് അറിയിച്ചത്.

കൊറോണ രോഗം സംശയിച്ച്‌ ആശുപത്രിയിലാണെന്ന് കാര്‍ഡോസ് കഴിഞ്ഞ ദിവസം സമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മുംബൈയിലെ ചടങ്ങില്‍ പങ്കെടുത്തവരെയും ഹോട്ടലിലെ പാചകക്കാരെയും ഉദ്യോഗസ്ഥരെയും എല്ലാം വിവരം അറിയിച്ചിരുന്നെന്നും ആര്‍ക്കും രോഗലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹംഗര്‍ ഇന്‍കോര്‍പ്പറേറ്റഡ് അറിയിച്ചു.

Advertisment