തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർകോട് ഒൻപത് പത്തനംതിട്ട ഒന്ന് , കൊല്ലം ഒന്ന് ,മലപ്പുറം രണ്ടുമാണ് ജില്ല തിരിച്ചുള്ള കണക്ക്. കാസർകോട് ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ് മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഇതോടെ കാസർഗോഡ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 147 ആയി.പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ആൾ വിദേശത്തുനിന്നു വന്നത്.
/sathyam/media/post_attachments/VKQeWKZSUgb7vzX85JKh.jpg)
ലോകത്ത് കോവിൽ ബാധിച്ച 18 മലയാളികൾ മരിച്ചു.അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മലയാളികള്‍ മരിച്ചത്. കൊറോണ തടഞ്ഞുനിർത്താൻ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ നിയന്ത്രണങ്ങൾ കൊണ്ട് രോഗവ്യാപനം തടയാൻ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.