കോവിഡ്–19: ദുബായിൽ നിന്നും ഷാർജയിൽ നിന്നും ബഹ്റൈനിലേയ്ക്കുള്ള വിമാനങ്ങൾ സർവീസ് നിർത്തിവച്ചത് 48 മണിക്കൂർ കൂടി നീട്ടി

New Update

ദുബായ്: ദുബായിൽ നിന്നും ഷാർജയിൽ നിന്നും ബഹ്റൈനിലേയ്ക്കുള്ള വിമാനങ്ങൾ സർവീസ് നിർത്തിവച്ചത് 48 മണിക്കൂർ കൂടി നീട്ടി. കോവിഡ്–19 വ്യാപകമാകുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ളതിനാൽ സഹകരിക്കണമെന്ന് അധികൃതർ വിമാന കമ്പനികളോടും യാത്രക്കാരോടും അഭ്യർഥിച്ചു.

Advertisment

publive-image

ബഹ്റൈൻ സിവിൽ ഏവിയേഷനാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ 48 മണിക്കൂർ നിർത്തിവച്ച സമയമപരിധി തീർന്നതോടെയാണ് വീണ്ടും നീട്ടിയത്. കോവിഡ്–19 ബാധയെ തുടർന്ന് സ്വദേശികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണിതെന്നും വ്യക്തമാക്കി. കൊറോണ ബാധിത രാജ്യങ്ങളിലുള്ളവരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുമായ ബഹ്റൈൻ സ്വദേശികൾ +973 17227555 എന്ന നമ്പരിൽ ബന്ധപ്പെടാനും നിർദേശിച്ചു.

ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും എന്തെങ്കിലും അസുഖം കണ്ടെത്തിയാൽ ഉടൻ പ്രത്യേക കേന്ദ്രത്തിൽ ചികിത്സ നൽകുകയും ചെയ്യും.

Advertisment