New Update
എറണാകുളം: കോതമംഗലത്ത് നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പുതുപ്പാടി സ്വദേശി ഷാഹുലിനെതിരെയാണ് എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം പൊലീസ് കേസെടുത്തത്.
Advertisment
അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ മാസം 26ന് നാട്ടില്‍ തിരിച്ചെത്തിയ ഷാഹുലിനോട്, 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ സഹകരിക്കാതായതോടെ ആരോഗ്യവകുപ്പ് പൊലീസിന്റെ സഹായം തേടി. ഇതോടെ കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് ഇയാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇനിയും പുറത്തിറങ്ങിയാല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത ഐസൊലേഷനിലാക്കുമെന്ന് താക്കീതും നല്കി.