ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം : ഊര്‍നാശ്ശേരിയിൽ ക്വാറന്‍റൈന്‍ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.24 പേരുമായി ഇയാൾ പ്രാഥമിക സമ്പർക്കം പുലർത്തിയതായാണ് നിഗമനം. ഇവരടക്കം 40 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
Advertisment
ജൂണ്‍ 16നാണ് യുവാവ് ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയത്. ജൂലൈ ഒന്നിനാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ക്വാറന്റീനിലാക്കി. എന്നാൽ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി പരിശോധനഫലം വരുന്നതിന് മുന്‍പേ യുവാവ് പുറത്തിറങ്ങുകയും കറങ്ങിനടക്കുകയുമായിരുന്നു.
യുവാവ് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.