Advertisment

മാസ്ക്കിന് ക്ഷാമമുണ്ടോ? വീട്ടിൽവെച്ചുതന്നെ അനായാസം മാസ്ക്ക് നിർമ്മിക്കുന്നത് എങ്ങനെ ?

New Update
മാസ്ക്കിന് ക്ഷാമമുണ്ടോ? വീട്ടിൽവെച്ചുതന്നെ അനായാസം മാസ്ക്ക് നിർമ്മിക്കുന്നത് എങ്ങനെ ?

ഡൽഹി: ആഗോളവ്യാപകമായി നോവെൽ കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ മാസ്ക്കിന് വലിയതോതിലുള്ള ക്ഷാമം അനുഭവപ്പെട്ടു. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും പൊതുജനങ്ങൾക്കുമൊക്കെ മാസ്ക്ക് ക്ഷാമം ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇന്ത്യയിലും രോഗം വ്യാപിച്ചതോടെ മെഡിക്കൽ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലുമൊക്കെ മാസ്കുകളും സാനിറ്റൈസറുകളും അതിവേഗം ശൂന്യമായി.

Advertisment

publive-image

യഥാർഥത്തിൽ നോവെൽ കൊറോണ വൈറസ് വ്യാപിച്ചതിന്‍റെ ഫലമായി വിവിധ രാജ്യങ്ങളിൽ, മാസ്കുകളുടെ വില കുത്തനെ വർധിച്ചു. മാസ്ക്ക് കിട്ടായതാടെ ഫെബ്രുവരിയിൽ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ ആയിരക്കണക്കിന് ഡീലുകൾ നീക്കംചെയ്തു,

നിലവാരം കൂടിയ N95 മാസ്കുകളുടെ ലഭ്യത പരിമിതമായതോടെ അണുബാധ പിടിപെടാൻ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവർത്തകർക്കായി ശസ്ത്രക്രിയാ മാസ്കുകളും റെസ്പിറേറ്ററുകളും നീക്കിവയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ സ്ഥാപനമായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആരോഗ്യ സംരക്ഷണ പ്രവർത്തകർ വീടുകളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് അവസാന ആശ്രയമായി മാത്രമേ ഉപയോഗിക്കാവൂ എന്നും അവർ മുന്നറിയിപ്പ് നൽകി.

എന്നിരുന്നാലും, വീട്ടിലുണ്ടാക്കുന്ന മാസ്കുകൾക്ക് ഒരു പരിധിവരെ പൊതുജനങ്ങൾക്ക് സംരക്ഷണം നൽകാമെന്നാണ് പല മെഡിക്കൽ പ്രൊഫഷണലുകളും വിശ്വസിക്കുന്നത്.“സാധാരണയായി കീമോ ചെയ്യനെത്തുന്ന കാൻസർ രോഗികളെപ്പോലെ രോഗപ്രതിരോധ ശേഷിയില്ലാത്തവർ അല്ലെങ്കിൽ പലചരക്ക് കടയിലേക്ക് പോകുന്ന മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കൊക്കെ വീട്ടിൽ നിർമ്മിക്കുന്ന മാസ്ക്കുകൾ പ്രയോജനപ്പെടും” നഴ്‌സായ ജോയ്സ് ഫുൾട്ടൺ ബിസിനസ് ഇൻസൈഡർ ഇന്ത്യയോട് പറഞ്ഞു.

N95 മാസ്കുകൾ പരിമിതമായതോടെ വീട്ടിൽ നിർമ്മിക്കുന്ന മാസ്കുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചു. എളുപ്പത്തിൽ ലഭ്യമായ വൃത്തിയുള്ള തുണിപോലെയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് വീടുകളിൽവെച്ചുതന്നെ മാസ്കുകൾ നിർമ്മിക്കാം.

മാസ്ക്കുകൾ നിർമ്മിക്കുമ്പോൾ മൂന്നു കാര്യങ്ങൾ ഉറപ്പാക്കണം. നിർമ്മാണത്തിന് ഉപയോഗിക്കുന്നത്അണുവിമുക്തമായ തുണിയായിരിക്കണം, വായും മൂക്കും നല്ലതുപോലെ മൂടുന്നുവെന്ന കാര്യവും, വായുസഞ്ചാരവും ഉറപ്പാക്കുന്നതുമാകണം.

“സിൽക്കി അല്ലെങ്കിൽ നൈലോൺ അതുമല്ലെങ്കിൽ കോട്ടൺ പുറം പാളി (സാധ്യമെങ്കിൽ) അകത്ത് സുഖപ്രദമായ ഒരു കോട്ടൺ എന്നിങ്ങനെ രണ്ട് ലെയറുകളായാണ് മാസ്ക്ക് നിർമ്മിക്കേണ്ടത്,” -

മാസ്ക് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം...

1. വായയും മൂക്കും മറയ്ക്കുന്ന രീതിയിൽ ചതുരാകൃതിയിൽ വെട്ടിയെടുത്ത രണ്ട് തുണി കഷണങ്ങൾ എടുക്കുക. ഇത് നെയ്ലോൺ, കോട്ടൺ എന്നിവയാണ് ഉചിതം. ഇലാസ്തികതയുള്ള തുണി ഒഴിവാക്കുക.

2. രണ്ട് തുണിത്തരങ്ങളും ഒരുമിച്ച് ചേർത്ത് തുന്നുക.

3. ഇതിന്‍റെ ഒരുവശത്തെ അറ്റഭാഗം മടക്കി, അതിനുള്ളിൽ ഇലാസ്റ്റിക് കഷണം(റബർ ബാൻഡോ മറ്റോ) ചേർത്തുവെച്ച് തുന്നുക.

4.തുന്നൽ ആരംഭിച്ച ശേഷം, ഇലാസ്റ്റിക് കഷണം മുറുകെപ്പിടിച്ച് മടക്കത്തിന്റെ അവസാനം എത്തുന്നതുവരെ തുന്നുക.

5. മറുവശത്തും പ്രക്രിയ ആവർത്തിക്കുക.

6. മടക്കുകളുടെ തുടക്കത്തിലും അവസാനത്തിലും ഒന്നിലധികം തവണ നിങ്ങൾ തുന്നിച്ചേർക്കേണ്ടത് പ്രധാനമാണ്, കാരണം ഇലാസ്റ്റിക് ആ രണ്ട് അറ്റങ്ങളിലും സമ്മർദ്ദം ചെലുത്തും. ഇപ്പോൾ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന മാസ്ക്ക് തയ്യാറായി കഴിഞ്ഞു.

corona mask
Advertisment