Advertisment

കൊറോണ വൈറസ് നേപ്പാളിലും, വിദ്യാര്‍ഥിക്ക് സ്ഥിരീകരിച്ചു

New Update

കാഠ്മണ്ഡു: നേപ്പാളില്‍ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്നു മടങ്ങിയെത്തിയ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നേപ്പാളില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Advertisment

publive-image

വുഹാനിലെ സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന വിദ്യാര്‍ഥി ജനുവരി അഞ്ചിനാണ് നേപ്പാളില്‍ തിരിച്ചെത്തിയത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജനുവരി 13-ന് കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചു ദിവസത്തിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആശുപത്രി വിട്ടു. വിദ്യാര്‍ഥിയുടെ തൊണ്ടയില്‍നിന്നുള്ള സ്‌പെസിമെനുകളും രക്തസാംപിളുകളും ശേഖരിച്ച ശേഷം ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയ്ക്കു പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ വിദ്യാര്‍ഥിക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ- ജനസംഖ്യാ മന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അയാളുടെ കുടുംബാംഗങ്ങളെയും നിരീക്ഷിക്കുമെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പിലെ ഡോ. ഹേമന്ത ചന്ദ്ര അറിയിച്ചു. ആശുപത്രിയില്‍നിന്നു പോയശേഷം വിദ്യാര്‍ഥി എവിടെയൊക്കെ പോയിരുന്നതായി അറിവില്ലെന്നും ഇത് അന്വേഷിച്ച് അവിടേക്കു നിരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

student nepal coronaviris
Advertisment