കൊറോണ: ചൈനീസ് തെരുവുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തുവീഴുന്നു

New Update

ബീജിംഗ്: ചൈനയിലെ തെരുവുകളില്‍ വളര്‍ത്തു മൃഗങ്ങള്‍ ചത്തുവീഴുന്നു. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതിനാല്‍ മിക്ക വീടുകളിലും ഓമനിച്ച് വളര്‍ത്തിയിരുന്ന മൃഗങ്ങളെ തെരുവുകളില്‍ ഉപേക്ഷിക്കുകയാണ്. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന മൃഗങ്ങളാണ് അതിജീവിക്കാനാവാതെ ചത്തു വീഴുന്നത്.

Advertisment

publive-image

ചിത്രങ്ങളില്‍ പല മൃഗങ്ങളുടെയും വായില്‍ നിന്നും രക്തം പുറത്തു വരുന്നതായി കാണാനാവും. റോഡുകളില്‍ വാഹനങ്ങളില്‍ മുട്ടിയും മൃഗങ്ങള്‍ ചത്തുവീഴുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ പരക്കുന്നത് ജനങ്ങളെ കൂടുതല്‍ പരഭ്രാന്തരാക്കുന്നുണ്ട്. ഇതാണ് വളര്‍ത്തു മൃഗങ്ങളെ ഒഴിവാക്കാന്‍ ചൈനാക്കാരെ പ്രേരിപ്പിക്കുന്നത്. ചത്തുകിടക്കുന്ന പൂച്ചകളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലാണ് പ്രചരിക്കുന്നത്.

കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിച്ച ചൈനയില്‍ നിന്ന് നടുക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തെരുവില്‍ മരിച്ചു വീണയാളെ സഹായിക്കാതെ കൊറോണ ഭീതിയില്‍ ജനം മാറി നടക്കുന്നതും, ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി കൊണ്ടുപോകുന്ന കാഴ്ചകള്‍ പുറത്തു വന്നിരുന്നു.

ഇതു പോലെ തന്നെ പലയിടങ്ങളിലും വേണ്ട ചികിത്സ കിട്ടാതെ ജനം അക്രമാസക്തരാകുന്ന കാഴ്ചകളും പുറത്തെത്തിയിരുന്നു. രോഗികള്‍ മനഃപൂര്‍വം മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ചൈന ആഗോള തലത്തിലും ഒറ്റപ്പെടുകയാണ്. ഇതുവരെ 259 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതോടെ അമേരിക്ക, ആസ്ട്രേലിയ തുടങ്ങി മിക്ക രാജ്യങ്ങളും ചൈനയിലേക്കുള്ള യാത്രയ്ക്ക് പൗരന്‍മാരെ വിലക്കിയിട്ടുണ്ട്. പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ ചൈനയില്‍ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തികളോട് ആദ്യം അനുകൂലമായി ചൈന പ്രതികരിച്ചില്ലെങ്കിലും ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.

corona virus china pets dead
Advertisment