കൊറോണ ഭീതി ;തിരുവനന്തപുരത്തെത്തിയ ചൈ​ന​ക്കാ​ര​ന് താ​മ​സി​ക്കാ​ന്‍ മു​റി കി​ട്ടു​ന്നി​ല്ലെ​ന്ന് പരാതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 6, 2020

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ മു​റി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച ചൈ​ന​ക്കാ​ര​നെ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രാ​തി​യു​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ​ത്തി​യ ജി​ഷോ​യു ഷാ​ഓ എ​ന്ന ചൈ​ന​ക്കാ​ര​നെ​യാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

25 വ​യ​സു​ള്ള ഇ​യാ​ള്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. എ​ങ്കി​ലും ശ​രീ​ര​ത്തി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ ഇ​യാ​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ തു​ട​രും. ഈ ​വി​വ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി 23-ന് ​ഡ​ല്‍​ഹി​യി​ലെ​ത്തി​യ ഇ​യാ​ള്‍ ഡ​ല്‍​ഹി സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. താ​മ​സി​ക്കാ​ന്‍ മു​റി അ​ന്വേ​ഷി​ച്ച്‌ ഹോ​ട്ട​ലു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ചൈ​ന​ക്കാ​ര​നാ​യ​തി​നാ​ല്‍ ആ​രും മു​റി ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്നു ഇ​യാ​ള്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

×