Advertisment

കൊറോണ വൈറസും ഭൂമിയുടെ അവകാശികള്‍; അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; വിചിത്രവാദവുമായി ബിജെപി നേതാവ്

New Update

ഡെറാഡൂണ്‍: മറ്റ് ജീവജാലങ്ങളെ പോലെ കൊറോണ വൈറസിന് ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്ന വിചിത്രവാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്‌ റാവത്ത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവേയാണ് ബിജെപി നേതാവ് കൂടിയായ ത്രിവേന്ദ്ര സിങ്‌ കൊറോണയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടത്.

Advertisment

publive-image

ദാര്‍ശനികമായി ചിന്തിക്കുമ്പോള്‍ കൊറോണ വൈറസും  ഒരു ജീവജാലമാണ്.  നമ്മെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. മനുഷ്യരായ നമ്മള്‍ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  അതിനാല്‍ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു' ഇതായിരുന്നു ത്രിവേന്ദ്രയുടെ പരാമര്‍ശം.

എന്നിരുന്നാലും വൈറസിനെ മറികടക്കാന്‍ സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസ്താവന വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ റാവത്തിനെതിരെ രംഗത്തുവന്നു.  കേന്ദ്രസര്‍ക്കാര്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്‍ട്രെല്‍ വിസ്തയില്‍ ജീവൈറസിന് അഭയം നല്‍കാനാണ് ട്വിറ്ററില്‍ ചിലരുടെ പരിഹാസ കമന്റുകള്‍

corona virus
Advertisment