ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും കൊറോണ വൈറസ് ബാധ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍, ഇന്ത്യയ്ക്കുമേല്‍ പരിമിതമായ സ്വാധീനം മാത്രമെ അത് ഉണ്ടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ചില മേഖലകളില്‍ മാത്രമാണ് തടസമുണ്ടാകാനുള്ള സാധ്യത. അതിനെ മറികടക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലെ പല മേഖലകളെയും നിശ്ചലമാക്കിക്കഴിഞ്ഞുവെന്നും വിവിധ വ്യവസായങ്ങളെ ഇത് ബാധിക്കും- ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാണ വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നുണ്ട്.