പനജി: ഗോവയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത മുഴുവനാളുകളും രോഗമുക്തി നേടി. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ ഏഴ് പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
/sathyam/media/post_attachments/80qcV4OPcGWHBf6jtJWK.jpg)
ഞായറാഴ്ചയോടെ ഇവരെല്ലാവരും രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും വൈറസിനെ പിടിച്ചുകെട്ടാന്‍ പ്രയത്നിച്ച ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം പൂജ്യമാണെങ്കിലും ലോക്ഡൗണിന്‍റെ പ്രാധാന്യം നിലനിര്‍ത്തല്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.