കൊറോണ വൈറസ് ; ചൈനയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എംബസി ഇടപെട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 24, 2020

ഡല്‍ഹി : കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു.

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നാണ് എംബസി വ്യക്തമാക്കിയത്. 20 മലയാളി വിദ്യാര്‍ത്ഥികളാണ് തിരികെയെത്താനാകാതെ സര്‍വ്വകലാശാലയില്‍ കഴിയുന്നത്.

ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്.

×