കൊറോണ വൈറസ്; സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ല്‍ 132 പേ​ര്‍ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ ​കെ. ശൈ​ല​ജ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 26, 2020

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ല്‍ 132 പേ​ര്‍ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ ​കെ. ശൈ​ല​ജ. ഇ​വ​രി​ല്‍ 130 പേ​ര്‍ വീ​ടു​ക​ളി​ലും ര​ണ്ടു​പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 460 സാമ്പി​ളു​ക​ള്‍ എ​ന്‍​ഐ​വി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 451 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ആ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ഏ​ഴ് വ്യ​ക്തി​ക​ളെ പ​രി​ഷ്ക​രി​ച്ച മാ​ര്‍​ഗ​രേ​ഖ പ്ര​കാ​രം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

×