‘ഞാൻ സൂര്യന്​ കീഴിൽ ഇരിക്കും, കൊറോണ വൈറസിനെ അത്​ ഇല്ലാതാക്കും; സൂര്യപ്രകാശം ഏൽക്കു​മ്പാേൾ ശരീരം വിയർക്കും, ഇതോടെ കൊറോണ മരിക്കും., ഇതാണ്​ എന്‍റെ വിശ്വാസം, അതിനാൽ ഞാൻ മാസ്​ക്​ ധരിക്കില്ല’ ; ബി.ജെ.പി പ്രവർത്തകർ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ഡല്‍ഹി: പശ്ചിമ ബംഗാളിൽ പ്രധാനമ​ന്ത്രി ന​രേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ്​ റാലിയിൽ മാസ്ക്​ ധരിക്കാതെ ബി.ജെ.പി പ്രവർത്തകർ. എന്നാൽ ഇതേക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് ബി.ജെ.പി അനുയായി പറഞ്ഞത്.

കൊറോണ വൈറസിനെ സൂര്യരശ്​മികൾ കൊലപ്പെടുത്തുമെന്നായിരുന്നു പ്രവർത്തകന്‍റെ പ്രതികരണം. ഏപ്രിൽ ആദ്യവാരമായിരുന്നു ​ബംഗാളിലെ കൂച്ച്​ ബീഹാറിൽ ​മോദിയുടെ റാലി. ബി.ജെ.പി പ്രവർത്തകൻറെ പറഞ്ഞ മറുപടി​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ വൈറലായിരിക്കുകയാണ്.

ലല്ലൻടോപ്​ റിപ്പോർട്ടറാണ്​ പ്രധാനമന്ത്രിയുടെ റാലിക്കിടെ മാസ്​ക്​ ധരിക്കാത്ത പ്രവർത്തകരോട്​ സംഭവം ആരാഞ്ഞത്​. ‘ഞാൻ സൂര്യന്​ കീഴിൽ ഇരിക്കും. കൊറോണ വൈറസിനെ അത്​ ഇല്ലാതാക്കും. എനിക്ക്​ കൊറോണ വൈറസിനെ പേടിയില്ല.

സൂര്യപ്രകാശം ഏൽക്കു​മ്പാേൾ ശരീരം വിയർക്കും, ഇതോടെ കൊറോണ വൈറസ്​ നിങ്ങളെ തൊടില്ല. ഇതാണ്​ എന്‍റെ വിശ്വാസം, അതിനാൽ ഞാൻ മാസ്​ക്​ ധരിക്കില്ല’ -​പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.

ദ ലല്ലൻടോപ്പ്​ ചാനൽതന്നെ വിഡിയോ യു ട്യൂബിൽ പങ്കുവെക്കുകയായിരുന്നു. ഒരുലക്ഷത്തിലധികം പേരാണ്​ വിഡിയോ ഇതുവരെ കണ്ടത്​. ബി.ജെ.പി അനുയായിയുടെ വിചിത്രമായ വാദത്തിനെതിരെ നിരവധിപേർ പ്രതികരണവുമായെത്തി.

×