കൊവിഡ് ;എക്സ് റേ പരിശോധനയിലൂടെ 5 മിനിറ്റിനുള്ളില്‍ കണ്ടെത്താം...

New Update

ന്യൂഡല്‍ഹി : കൊവിഡ് 19 അഞ്ച് നിമിഷത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന സോഫ്റ്റ്വെയര്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഐഐടി പ്രൊഫസര്‍. ഉത്തരാഖണ്ഡിലെ ഐഐടി റൂര്‍ഖിയിലെ പ്രൊഫസറുടേതാണ് അവകാശവാദം. എക്സ് റേ സ്കാനിംഗ് ഉപയോഗിച്ചാണ് വൈറസിന്‍റെ സാന്നിധ്യം സോഫ്റ്റ്വെയര്‍ കണ്ടെത്തുന്നത് എന്നാണ് സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം പ്രൊഫസറായ കമാല്‍ ജെയിന്‍ അവകാശപ്പെടുന്നത്.

Advertisment

publive-image

നാല്‍പത് ദിവസമെടുത്താണ് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചതെ കമാല്‍ ജെയിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍)സോഫ്റ്റ്വെയറിന്‍റെ പേറ്റന്‍റിന് വേണ്ടി സമീപിച്ചിരിക്കുകയാണ് പ്രൊഫസര്‍.

തന്‍റെസോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള സ്ക്രീനിംഗ് നടത്തിയാല്‍ ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വൈറസ് വ്യാപനം കുറയുമെന്നും കുറഞ്ഞ ചിലവില്‍ ടെസ്റ്റ് നടത്താനാകുമെന്നുമാണ് കമാല്‍ ജെയിന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമാല്‍ ജെയിനിന്‍റെ അവകാശവാദങ്ങള്‍ക്ക് ഇതുവരെ ആരോഗ്യ വകുപ്പിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല.

corona virus xray
Advertisment