New Update
കാസര്‍കോട് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 56 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു. 49 പേര് 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Advertisment
6 പേര് പതിനാല് ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തികരിച്ചവരാണ്. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു
ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്