ആകെ പോസിറ്റിവ് രോഗികൾ-1,56,533 ! ആകെ മരണം- 5835 ! മരണ നിരക്കില്‍ ചൈന, ഇറ്റലി, ഇറാന്‍ മുന്നില്‍ - ഞായറാഴ്ച രാവിലെ 8 മണിവരെ ലോകമാകെ കൊറോണയുടെ സ്ഥിതി ഇങ്ങനെ !

New Update

publive-image

കോവിഡ് 19 - മാര്‍ച്ച് 15 /2020 at8 AM

ലോകമാകെ കൊറോണ വൈറസ് പോസിറ്റിവ് രോഗികൾ - 1,56,533 പേർ

ആകെ മരണം - 5835

ചൈനകഴിഞ്ഞാൽ കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഇറ്റലിയിൽ ( മരണം 1441). മൂന്നാമത് ഇറാൻ ( മരണം 611). ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 102 കേസുകൾ മരണം 2.

Advertisment

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ (31). രണ്ടാമത് കേരളം (22). മൂന്നാമത് ഹരിയാന (14).

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ കൊറോണ ബാധ സിഥിരീകരിച്ചിരിക്കുന്നു. രാജ്യം ഇപ്പോൾ കൊറോണ വൈറസ് ബാധയിൽ സ്റ്റേജ് II വിലാണ്. 30 ദിവസം കൊണ്ട് ഇത് നിയന്ത്രണവിധയമായില്ലെങ്കിൽ സ്റ്റേജ് III ലേക്ക് മാറപ്പെടും.

സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിൻ്റെ ഭാര്യ ഡോണയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഫ്രാൻസ് മന്ത്രി ബ്രൂൺ പായേഴ്സൺ COVID 19 ബാധിതയാണ്.

ഇപ്പോൾ സ്പെയിനിലാണ് ഏറ്റവും അപകടകരമായ നിലയിൽ വൈറസ് പടരുന്നത്.ഇന്നലെ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 1500 കേസുകൾ.

ബ്രിട്ടീഷ് പത്രം The Sun റിപ്പോർട്ട് പ്രകാരം കഴിഞ്ഞദിവസം പ്രസവം നടന്ന ഒരു സ്ത്രീക്കും ജനിച്ചുവീണ കുഞ്ഞിനും കൊറോണവൈറസ് ബാധിച്ചത് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിന് ഗർഭാവസ്ഥയിലാണോ രോഗം ബാധിച്ചതെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. കൊറോണ ബാധിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ആ കുഞ്ഞു മാറിയിരിക്കുന്നു. കുഞ്ഞിനേയും അമ്മയെയും വെവ്വേറെ ആശുപത്രികളിലെ ഐസുലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

corona case
Advertisment