കൊറോണ വൈറസ് ശക്തിപ്പെടന്‍ സാധ്യത, മുന്നറിയിപ്പുമായി ചൈന

New Update

ബീജിംഗ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി.

Advertisment

publive-image

ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇതുവരെ 56 പേര്‍ മരിച്ചതായും രണ്ടായിരത്തോളം പേര്‍ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ആശങ്കാവഹമായി പടരുന്നതിനേത്തുടര്‍ന്ന് വന്യമൃഗ വില്‍പനയ്ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വൈറസ് പടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

coronaviris china
Advertisment