സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്; ചികിത്സയിലുളളത് 1,095 പേര്‍

New Update

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 16 ആയി. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ്(87) ഇന്നലെ രാത്രി മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇയാള്‍.

Advertisment

publive-image

കടുത്ത ന്യൂമോണിയ ബാധയും ഉണ്ടായിരുന്നു.ന്യുമോണിയ ലക്ഷങ്ങളായതിനാല്‍ കൊവിഡ് പരിശോധനയ്ക്കായി സ്രവവും അയക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് മരണം. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്.

കുമാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റ് ജില്ലകളിലേക്കോ, സംസ്ഥാനത്തിന് പുറത്തേക്കോ ഇയാള്‍ യാത്ര ചെയ്തിട്ടില്ല. രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഇയാളെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ജൂബിലി മിഷന്‍ ആശുപത്രിയിലെ 40 പേര്‍ നിരീക്ഷണത്തിലാണ്.

സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗി ന്യൂമോണിയയ്ക്ക് ചികിത്സയിലായിരുന്നത് ഐസൊലേഷന്‍ വാര്‍ഡിലായതിനാല്‍ സമൂഹ വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

ജൂണ്‍ രണ്ടിനാണ് ശ്വാസകോശ രോഗവുമായി കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് 1,914 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 803 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,095 ആളുകളാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.

covid death corona death
Advertisment